നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായി താര സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് യുവ നടിമാര്‍ അമ്മ വിട്ട സംഭവത്തില്‍ നടിമാര്‍ക്ക് ശക്തമായ പിന്തുണയുമായി യുവ സംവിധായകന്‍ ആഷിഖ് അബു. താര സംഘടന മാഫിയാ സംഘമായായി മാറിയെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ആഷിഖ് അബു ഉന്നയിച്ചത്. മലയാള സിനിമ ഒരു വ്യവസായമാണ്, സംഘനയുടെ ഭാഗമായ പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണമെന്നും അഷിഖ് അബു പറയുന്നു.
ഇടതു പക്ഷ ഇന പ്രതിനിധികള്‍ ഉള്‍പ്പെട്ട മലയാളസിനിമയിലെ താരസംഘടനയില്‍ നടക്കുന്നത് ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനങ്ങളാണ്, നിയമ വ്യവസ്ഥിതിയെ വളച്ച് ഒടിച്ച് പൊതുബോധത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനവുമാണ് അമ്മയുടെതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
അമ്മയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചു കൊണ്ട് നടിമാര്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയര്‍ ചെയ്തും ആഷിഖ് അബു പിന്തുണ ഉറപ്പിക്കുന്നു. സഖാക്കളെ കൂടുല്‍ ശക്തിയാര്‍ജ്ജിക്കുക എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്.
This post was last modified on June 27, 2018 1:22 pm
Leave a Comment