അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റ സഹോദരി ഇനി നീതിയുടെ കാവലാളാവും. ആദിവാസി വിഭാഗത്തില്‍പ്പെട്ട 70 യുവതീ യുവാക്കളെ സിവില്‍ പോലിസ് ഉദ്യോഗസ്ഥരാക്കി നിയമിക്കപ്പെടുമ്പോള്‍ അതില്‍ ഒരാള്‍ മധുവിന്റെ സോഹോദരി ചന്ദ്രികയാണ്. ഇവരുടെ നിയമനത്തിനുള്ള ഉത്തരവിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അനുമതി നല്‍കി.
പാലക്കാട് ജില്ലയില്‍ തന്നെയാണ് ചന്ദ്രികയുടെ നിയമനം. മധുവിന്റെ കൊലപാതകം നടന്ന അടുത്ത ദിവസങ്ങളിലായിരുന്നു ചന്ദ്രികയുടെ പരീക്ഷ. ജില്ലാ റാങ്ക് പട്ടികയില്‍ അഞ്ചാമതായി ചന്ദ്രികയും ഉണ്ടായിരുന്നു. കൊലപാതകം നടന്ന് ഒരുമാസത്തിനകം സിവില്‍ പോലിസ് ഓഫിസറായി ചന്ദ്രികയ തിരഞ്ഞെടുത്തതായുള്ള അറിയിപ്പും ലഭിച്ചിരുന്നു.
കഴിഞ്ഞ ഫ്രബ്രുവരി 22 നാണ് മോഷണ കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടമാളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദിച്ച ശേഷം പോലിസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടും പോവും വഴിയായിരുന്നു മരണം. സംഭവത്തില്‍ 16 പ്രതികളാണുള്ളത്.
This post was last modified on July 2, 2018 10:21 am
Leave a Comment