അയോദ്ധ്യ ഭുമിത്തർക്കകേസിലെ ഹര്‍ജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണിക്കും. അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ജനുവരിയിലേക്ക് മാറ്റിയ കേസിലെ ഹർജികൾ 10 പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡേ, എൻ വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
കേസ് പരിഗണിക്കുന്ന ബെഞ്ചുൾപ്പെടെ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു കോടതി കഴിഞ്ഞദിവസം അറിയിച്ചത്. ഇതിന് പിറകെയാണ് കേസ് ഭരണ ഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് തീരുമാനം വന്നത്.
അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണമെന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധി. എന്നാൽ ഈ വിധിക്കെതികരെയുള്ള അപ്പീലുകളാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
This post was last modified on January 8, 2019 5:25 pm
Leave a Comment