X

വലിച്ചിഴയ്ക്കരുത്, ബാലഭാസ്കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമില്ല: പ്രകാശ് തമ്പി

ബാലഭാസ്കർ സഞ്ചരിച്ച കാര്‍ ഓടിച്ചത് അർ‌ജ്ജുൻ‌ തന്നെയാണെന്നും തമ്പി

ബാലഭാസ്കറിന്റെ അപകടമരണത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് പ്രകാശ് തമ്പി. ബാലഭാസ്കറിന്റേത് അപകടമരണമാണ്. ഇപ്പോള്‍ ഉണ്ടാകുന്ന വിവാദം അനാവശ്യമാണെന്നും സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രകാശ് തമ്പി പ്രതികരിച്ചു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

അപകടം സംഭവിച്ചപ്പോൾ ഒരു സഹോദരനെ പോലെ ബാലഭാസ്കറിന്റെ കൂടെ നിന്നു. അതാണോ താൻ ചെയ്ത തെറ്റെന്ന് ചോദിച്ച പ്രകാശ് തമ്പി ബാലഭാസ്കർ സഞ്ചരിച്ച കാര്‍ ഓടിച്ചത് അർ‌ജ്ജുൻ‌ തന്നെയാണെന്നും പറയുന്നു.

ബാലഭാസ്കറിന്റെ സഹായിയായിരുന്ന പ്രകാശ് തമ്പി സ്വർണക്കടത്ത് കേസിൽ ‌അറസ്റ്റിലായതോടെയാണ് വാഹനാപകടം സംബന്ധിച്ച കേസ് വീണ്ടും വിവാദത്തിലായത്. ഡിആർഐ അറസ്റ്റ്ചെയ്ത പ്രകാശ് തമ്പി കാക്കനാട് ജയിലാണ് ഇപ്പോഴുള്ളത്. ഇവിടെ നിന്നുമായിരുന്നു പ്രകാശ് തമ്പിയുടെ പ്രതികരണം. ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈംബാഞ്ച് പ്രകാശ് തമ്പിയുടെ മൊഴിയെടുത്തിരുന്നു.

 

വൈറസിലെ അറ്റന്‍ഡര്‍ ബാബു ഞങ്ങളല്ല; സര്‍ക്കാരും വന്നില്ല സിനിമാക്കാരും വന്നില്ല ഞങ്ങളെക്കാണാന്‍; നിപ കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ ഇപ്പോഴും സമരത്തിലാണ്

 

This post was last modified on June 12, 2019 11:40 am

Related Post
Leave a Comment