X

ബംഗ്ലാദേശിൽ രാസവസ്തു സംഭരണശാലയിൽ വൻ തീപ്പിടിത്തം; 69 മരണം

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ബംഗ്ലാദേശ് അഗ്നിശമന സേനാ വിഭാഗം മേധാവി അലി അഹമ്മദ് വ്യക്തമാക്കി.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ വൻ തീപ്പിടുത്തത്തിൽ 69 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ധാക്കയിലെ പ്രസിദ്ധമായ ചൗക്ബസാറിലെ രാസവസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിലാണ്  ഇന്നലെ വൈകീട്ടോടെ തീപിടുത്തമുണ്ടായത്. കെട്ടിടം അപ്പാർട്ട്മെന്റായും പ്രവർത്തിക്കുന്നതാണ് മരണസംഖ്യ ഉയർന്നതെന്നാണ് വിവരം. അപകടത്തെ തുടർന്ന് പ്രദേശത്തെ ഇടുങ്ങിയ വഴികളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ നിരവധിയാളുകൾ അപകട സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. 45ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

അതേസമയം, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ബംഗ്ലാദേശ് അഗ്നിശമന സേനാ വിഭാഗം മേധാവി അലി അഹമ്മദ് വ്യക്തമാക്കി. കെമിക്കൽ പ്ലാന്റിൽ‌ നിന്നും ഞൊടിയിടയിലാണ് തീ പടർന്നതോടെയാണ് മരണസംഖ്യ ഉയരാൻ കാരണമായത്. നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. അപകട സ്ഥലത്തിനടുത്ത് സമീപത്ത് നടന്നിരുന്ന വിവാഹസൽക്കാരം ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. പരിക്കേറ്റ 4 പേരുടെ നില അതീവ ഗുരുതരമാണ്.

കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന നാല് കെട്ടിടങ്ങളാണ് നിമിഷനേരം കൊണ്ടാണ് തീ വിഴുങ്ങിയത്. ചെറു ധാന്യങ്ങളും ബോഡി സ്‍പ്രേയും സൂക്ഷിച്ചിരുന്ന കെട്ടിടവും തീപ്പിടിത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്.

This post was last modified on February 21, 2019 9:55 am