X

വലിയ വിമാനം പറന്നിറങ്ങി: പറന്നുയരാന്‍ സജ്ജമായി കണ്ണൂര്‍ വിമാനത്താവളം

ലാന്റിങ്ങ് വിജയകരമായതോടെ  വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കു വേണ്ട അവസാന നടപടികളും കിയാല്‍ സ്വന്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം റണ്‍വെയില്‍ പറന്നിറങ്ങി. രാവിലെ 9.45-ന് തിരുവനന്തപുരത്ത് പുറപ്പെട്ട വിമാനം 11.38-നാണ് കണ്ണൂരില്‍ ലാന്റ് ചെയ്തത്. ലാന്റിങ്ങ് വിജയകരമായതോടെ  വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കു വേണ്ട അവസാന നടപടികളും കിയാല്‍ സ്വന്തമാക്കി.

ഡിജിസിഎയുടേയും എയര്‍ ഇന്ത്യയുടേയും ഉദ്യോഗസ്ഥരുമായാണ് വിമാനം കണ്ണൂരിലെത്തിത്. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച റിപോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറയുന്നു. ലാന്റിങ്ങിന് പുറമെ ബ്രിഡ്ജ് ബോര്‍ഡിംഗ് അടക്കമുള്ള മറ്റു സംവിധാനങ്ങളും ഇന്ന് പരീക്ഷിച്ചു.

പരീക്ഷ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെ ഒക്ടോബര്‍ അവസാനമോ നവംബര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തിയേക്കും. മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ നേതൃത്വത്തില്‍ 29-ന് ചേരുന്ന കിയാല്‍ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍.  ഡിജിസിഎ സംഘം കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പരിശോധിച്ചിരുന്നു.

This post was last modified on September 20, 2018 12:24 pm