X

ബിഷപ്പിന്റെ അറസ്റ്റ്; ഉചിതമായ തീരുമാനമെടുക്കാന്‍ അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് ഡിജിപി

ഹൈക്കോടതിയുടെ പരിഗണനയിലുള്ള ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നടപടികള്‍ സ്വീകരിക്കാന്‍ തടസമല്ലെന്നും സംസ്ഥാന പോലീസ് മേധാവി പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കാന്‍ അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗപരാതിയില്‍ ആരോപണ വിധേയനായി ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ പ്രതികരണം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നടപടികള്‍ സ്വീകരിക്കാന്‍ തടസമല്ലെന്നും സംസ്ഥാന പോലീസ് മേധാവി പ്രതികരിച്ചു.

ഇന്നലെ നടത്തിയ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്യലിന ശേഷം ഇന്ന് രാവിലെ 11 മണിയോടെ വീണ്ടും ചോദ്യം ചെയ്ല്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പോലീസ് മേധാവി. ഇന്നലത്തെ നടപടികളോടെ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ഭാഗികമായി പൂര്‍ത്തിയാക്കിയതായി കോട്ടയം എസ് പി ഹരിശങ്കറും രാവിലെ പ്രതികരിച്ചിരുന്നു.

മൊഴികളിലെ വൈരുദ്ധ്യം മാറ്റി വ്യക്തതവരുത്തുകയാണ് ഇന്നത്തെ ലക്ഷ്യം. ചോദ്യം ചെയ്യല്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി പറയുന്നു. അതേസമയം, അതിനിടെ കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. അറസ്റ്റിനായുള്ള തയാറെടുപ്പുകള്‍ പൊലീസ് ആരംഭിച്ചതായും റിപോര്‍ട്ടുകളുണ്ട്.

This post was last modified on September 20, 2018 1:06 pm