X

മരണത്തിൽ ദുരൂഹത: ഗ്വാളിയാറിൽ മലയാളി ബിഷപ്പിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പരിശോധിച്ചു

കഴിഞ്ഞ വർഷം ഡിസംബർ 14 നാണ് കോട്ടയം ഏറ്റുമാനൂർ സ്വദശിയായ 65 കാരനായ ഫാദർ തോമസ് തെന്നാട്ട്  മരിച്ചത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഗ്വാളിയാറിൽ മലയാളി വൈദികന്റെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധിച്ചു. ചർച്ച് അംഗങ്ങളുടെ പ്രതിഷേധം നിലനിൽക്കെയാണ് നടപടി. ഗ്വോളിയാർ സെന്റ് പോള്‍ ചര്‍ച്ച് ബിഷപ്പ് ഹൗസ് സെമിത്തേരിയിൽ അടക്കിയ ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മൃതദേഹമാണ് കോടതി ഉത്തരവ് പ്രകാരം ആറുമാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് പരിശോധിച്ചത്.

തെന്നാട്ടിന്റെ അപകടമരണത്തിൽ ദുരുഹത ആരോപിച്ച് ഡോളി തെരേസ എന്ന ഗ്വാളിയാർ സ്വദേശിനിയാണ് കോടതിയെ സമീപിച്ചത്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമായിരുന്നു ഡോളിയുടെ അപേക്ഷ. മരണം സംബന്ധിച്ച് മതിയായ പരിശോധനകൾ നടത്തിയിരുന്നില്ലെന്നും, മൃതദേഹം സംസ്കരിക്കാൻ ധൃതിപിടിച്ചെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവപുരി കോടതി വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടത്.

സംഭവത്തിൽ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വാഹനാപകടത്തിൽ തലയ്ക്കേറ്റ പരിക്ക് മൂലമാണ് മരണം എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ നാലുപേർ സഞ്ചരിച്ച് കാറിൽ മറ്റ് മുന്നുുപേർ പരിക്കുകൾ കൂടാതെ രക്ഷപ്പെടുകയും, കാറിന് സാരമായ കേടുപാടുകൾ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ബിഷപ്പ് മാത്രം മരിച്ചത് ദുരൂഹത ഉയർത്തുന്നതാണെന്നായിരുന്നു ആരോപണം.

കഴിഞ്ഞ വർഷം ഡിസംബർ 14 നാണ് കോട്ടയം ഏറ്റുമാനൂർ സ്വദശിയായ 65 കാരനായ ഫാദർ തോമസ് തെന്നാട്ട്  മരിച്ചത്. ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവകയിൽ അംഗമായിരുന്നു അദ്ദേഹം. ഗ്വോളിയാർ സെന്റ് പോള്‍ ചര്‍ച്ച് ബിഷപ്പ് ഹൗസ് സെമിത്തേരിയിൽ സംസ്കരിച്ചിരുന്ന മൃതദേഹം പോലീസ് സംഘം വീണ്ടും പുറത്തെടുത്ത് പരിശോധിച്ചതായി ഇടവ പിആർഒ വ്യക്തമാക്കി. മതിയായ പരിശോധനൾക്ക് ശേഷം വീണ്ടും സംസ്കരിച്ചെന്ന് വ്യക്തമാക്കിയ അദ്ദേഹം മുൻപും അധികൃതരുടെ അനുമതിയോടു കൂടിയാണ് മൃതദേഹം സംസ്കരിച്ചതെന്നും പ്രതികരിച്ചു.

This post was last modified on June 11, 2019 1:50 pm