X

നിര്‍ബന്ധിത മത പരിവര്‍ത്തനമെന്ന് ആരോപണം – ജാര്‍ഖണ്ഡില്‍ രണ്ട് കത്തോലിക്ക പുരോഹിതരും ഒരു മതാധ്യാപകനും കസ്റ്റഡിയില്‍

ഭൂമി കയ്യേറ്റം അടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഝാര്‍ഖണ്ഡില്‍ രണ്ട് കത്തോലിക്ക പുരോഹിതരേയും ഒരു മതാധ്യാപകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്ദാഹ മിഷനിലെ ഫാ.അരുണ്‍ വിന്‍സെന്റ്, ബിനോയ് ജോണ്‍ എന്നീ രണ്ട് പുരോഹിതരേയും കാറ്റെചിസ്റ്റ് ആയ മുന്ന ഹന്‍സ്ദയേയുമാണ് സെപ്റ്റംബര്‍ ആറിന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഭൂമി കയ്യേറ്റം അടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്. ഫാ.വിന്‍സന്റിനെ പിന്നീട് പൊലീസ് വിട്ടു. ഫാ.ബിനോയിയേയും മുന്നയേയും ഉടന്‍ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ എന്ന് വികാര്‍ ജനറല്‍ ഫാ. എന്‍ എം തോമസ് പറഞ്ഞു.