X

70 നഗരങ്ങളിൽ വാർത്താസമ്മേളനം; റാഫേലിൽ ലഭിച്ച ആശ്വാസം രാഷ്ട്രീയ നേട്ടമാക്കാൻ ബിജെപി

കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് ഗുഡാലോചന നടത്തിയെന്നായിരിക്കം നേതാക്കൾ ഉന്നിയിക്കാവുന്ന പ്രധാന ആരോപണം.

റാഫേൽ ഇടപാടിൽ ലഭിച്ച കോടതി വിധിയിൽ ലഭിച്ച രാഷ്ട്രീയ മുൻതൂക്കം കോണ്‍ഗ്രസിനെതിരായ നീക്കാമാക്കിമാറ്റാൻ വൻ പദ്ധതികളുമായി ബിജെപി. ഇതിന്റെ ഭാഗമായി  ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാജ്യത്തെ 70 നഗരങ്ങളില്‍ വാർത്താ സമ്മേളനം നടത്തും. തിങ്കളാഴ്ചയാണ് ഇതിനായി പാർട്ടി തിരഞ്ഞെടുത്തിരിക്കുന്നുത്.

ബി.ജെ.പി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട് മുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്നാവിസ്, ഗുജറാത്ത് മുഖ്യമന്ത്രി  വിജയ് രൂപാണി, സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ഗുവാഹത്തി, അഹമ്മദാബാദ്, ജയ്പൂര്‍, അഗര്‍ത്തല എന്നിവിടങ്ങളില്‍നിന്ന്  മാധ്യമങ്ങളെ കാണും.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, ജെ.പി നഡ്ഡ, സ്മൃതി ഇറാനി, സുരേഷ് പ്രഭു, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍  രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് ഗുഡാലോചന നടത്തിയെന്നായിരിക്കം നേതാക്കൾ ഉന്നിയിക്കാവുന്ന പ്രധാന ആരോപണം. ഇതിന് സൂചന നൽകുന്ന പ്രധാന ആരോപണമായിരുന്നു രാജ്യസഭാംഗം അനില്‍ ബലൂനി കഴി‍ഞ്ഞ ദിവസം നടത്തിയത്.  റഫാലില്‍ രാജ്യസുരക്ഷയെ കരുതിയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവാതിരുന്നതെന്ന് പറഞ്ഞ അദ്ദേഹം വിവാദമുണ്ടാക്കിയവര്‍ പറഞ്ഞതത്രയും കള്ളമായിരുന്നെന്നും അനില്‍ ബലൂനി ആരോപിച്ചു. രാജ്യസുരക്ഷയെ വെച്ചാണ്  കോണ്‍ഗ്രസ് ഉൾപ്പെടെയുള്ളവർ  കളിച്ചതെന്നും ബിജെപി രാജ്യസഭാംഗം കൂട്ടിച്ചേര്‍ത്തു.

 

This post was last modified on December 16, 2018 8:17 am