X

ബിജെപി തിരഞ്ഞെടുപ്പ് പോസ്റ്ററിൽ അഭിനന്ദനും; സൈനികരുടെ ചിത്രം ഉപയോഗിക്കരുതെന്ന് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിലകുറഞ്ഞ രാഷ്ട്രീയ നിക്കമാണ് ബിജെപി നടത്തുന്നതെന്ന് സോഷ്യൽ മീഡിയ

പാകിസ്താന്റെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കപ്പെട്ട ഇന്ത്യൻ വ്യോമ സേന വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാന്റെ ചിത്രം ഉപയോഗിച്ച് ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ. സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന ആക്ഷേപം നിലനിൽക്കെയാണ് ബിജെപിയുടെ പ്രചാരണ ബോർഡുകളിൽ‌ അഭിനന്ദന്റെ ഛായാചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ഡൽഹിയിൽ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള വലിയ ബോർഡുകളിൽ അഭിനന്ദന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും ഉണ്ട്. അതേസമയം, അഭിനന്ദന്‍ ഉള്‍പ്പെടെ പോസ്റ്ററുളിൽ പ്രത്യക്ഷപ്പെട്ടെതോടെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശങ്ങളാണ് ഉയർന്നിട്ടുള്ളത്. വിലകുറഞ്ഞ രാഷ്ട്രീയ നിക്കമാണ് ബിജെപി നടത്തുന്നതെന്നാണ് മിക്കവരുടെയും ആരോപണം.

അതിനിടെ സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. പെരുമാറ്റചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ അനുവദിക്കില്ല. ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാർട്ടികൾക്ക് താക്കീത് നൽകി. വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിറകെയാണ് നടപടി. 2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. സെനികരുടെ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്
മുന്‍നാവികസേനാ മേധാവി എല്‍ രാമദാസ് പരാതി ഇലക്ഷന്‍ കമ്മീഷന് നൽകുകയും ചെയ്തിരുന്ന. തുടര്‍ന്നാണ് കമ്മീഷന്റെ നിർണായക ഇടപെടൽ.

This post was last modified on March 10, 2019 7:23 am

Related Post
Leave a Comment