X

വൈത്തിരി ഏറ്റുമുട്ടൽ; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്ന പരിശോധന.

വയനാട്  വൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി ഡോ ശ്രീനിവാസിന്‍റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം ഏറ്റുമുട്ടൽ നടന്ന ഉപവന്‍ റിസോര്‍ട്ടില്‍ സംഘം പരിശോധനയും നടത്തി. ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്ന പരിശോധന.

ജില്ലാ പോലീസ് സുപ്രണ്ട് ആര്‍ കറുപ്പു സ്വാമിയില്‍ നിന്നാണ് കല്‍പറ്റയിലെത്തിയ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചത്.
വെടിവെപ്പില്‍ തകര്‍ന്ന 207നമ്പര്‍ മുറിയും പോലീസ് ജീപ്പ് പരിശോധിച്ച സംഘം സി പി ജലീലിനെ മരിച്ച നിലയിൽ കണ്ടെത്തിയ റിസോര്‍ട്ടിന് മുന്നിലെ പൂന്തോട്ടത്തിലെത്തി പരിശോധന നടത്തി. റിസോര്‍ട്ട് ജീവനക്കാരിൽ നിന്നും അന്വഷണ സംഘം മൊഴിയെടുത്തു. റിസോര്‍ട്ടിലെ മുഴുവന്‍ ജീവനക്കാരോടും വരും ദിവസങ്ങളില്‍ അന്വേഷണം സംഘം മുമ്പാകെ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. എസ്പി ഡോ ശ്രീനിവാസിന് പുറമെ ഡിവൈഎസ്പി രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

അതിനിടെ, സി പി ജലീൽ കൊപ്പെട്ടാൻ ഇടയാക്കിയ വൈത്തിരി വെടിവെയ്പിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തിവിട്ടു. റിസോര്‍ട്ടിലെ റിസപ്ഷനില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് ജലീല്‍ ബാഗില്‍ നിന്നും തോക്കെടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. റിസപ്ഷനില്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ജലീലും കൂടെയുള്ള ആളും പുറത്തേക്ക് നോക്കുന്നതും തോള്‍ സ‍ഞ്ചിയില്‍ നിന്നും തോക്കെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് ശേഷം ശേഷം പുറത്തേക്ക് നീങ്ങുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. മാവോവാദികൾ പ്രകോപനം ഉണ്ടാക്കിയില്ലെന്നും, പോലീസാണ് ആദ്യം വെടിവച്ചതെന്നുമുള്ള വെളിപ്പെടുത്തലിന് പിറകെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

 

 

Related Post
Leave a Comment