X

സ്ത്രീ പ്രവേശനം; ദേവസ്വം ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു (വീഡിയോ)

എക്‌സിക്യൂട്ടിവ് ഓഫിസര്‍ സുധിഷ് കുമാറിന്റെ വാഹനമാണ് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവര്‍ത്തകര്‍ തടഞ്ഞത്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തില്‍ പരസ്യ പ്രതിഷേധ കടുപ്പിച്ച് ബിജെപി. ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറെ ബിജെപി പ്രവര്‍ത്തകര്‍ വഴിതടഞ്ഞു.

എക്‌സിക്യൂട്ടിവ് ഓഫിസര്‍ സുധിഷ് കുമാറിന്റെ വാഹനമാണ് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവര്‍ത്തകര്‍ തടഞ്ഞത്. 20 ഓളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വാഹനം തടഞ്ഞുവച്ച പ്രവര്‍ത്തകരെ പോലീസെത്തിയാണ് നീക്കിയത്.

 

This post was last modified on October 11, 2018 11:28 am

Related Post
Leave a Comment