X

ബുദ്ഗാം ഹെലികോപ്റ്റർ അപകടം; പ്രദേശവാസിയുൾപ്പെടെ 7മരണം

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ. 7 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 6 വ്യോമസേന ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കിഫായത്ത് ഹുസൈൻ ഗന എന്നയാളാണ് കൊല്ലപ്പെട്ട നാട്ടുകാരൻ. ബാക്കി 6പേർ ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നവരാണെന്നുമാണ് വിവരം. രാവിലെ 10.05ന് ബുഡ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റർ തകർന്നതെന്ന് ഹഷ് പോസ്റ്റ് റിപ്പോർട്ട് പറയുന്നു.

രാവിലെ 10.05 ഓടെയായിരുന്നു അപകടമുണ്ടായതെന്നാണ് പ്രദേശ വാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹെലികോപ്റ്റർ രണ്ടായി പിളർന്ന് തീപ്പിടിക്കുകയായിരുന്നെന്നാണ് വിവരം.

എന്നാൽ പരിശീലന പറക്കലിനിടെ ഉണ്ടായ യന്ത്രത്തകരാറിനെ തുടർന്നാണ് അപകടമെന്നാണ് അധികൃതർ നൽകുന്ന വിവരം. കോപ്റ്റർ തകർന്നു വീണത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നതായാണ് ലഭിക്കുന്നവിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ബദ്ഗാമിൽ എയർഫോഴ്സ് ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിന് സൈനിക നടപടികളുമായി ബന്ധമില്ലെന്നാണ് വിവരം.

This post was last modified on February 27, 2019 7:56 pm