X

ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഒക്ടോബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും

ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്തെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്നേക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, പാല, എറണാകുളം, മഞ്‌ജേശ്വരം എന്നിവടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് വരുന്നത്. ഈ മണ്ഡലങ്ങളില്‍ ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, കോന്നി, അരൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഈ മണ്ഡലങ്ങളിലെ സിറ്റിംഗ് എംഎല്‍എമാര്‍ ആയിരുന്നവര്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ്. കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടേയും മുസ്ലീം ലീഗ് നേതാവ് പിബി അബ്ദുള്‍ റസാഖിന്റേയും നിര്യാണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ്.

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് തിരഞ്ഞെടുപ്പ് കമ്മീഷന് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ കെ മുരളീധരനെതിരെ, രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ നല്‍കിയ കേസും നിലവിലുണ്ട്. എന്നാല്‍ മുരളീധരന്‍ നിയമസഭാംഗത്വം രാജി വച്ച സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പിന് തടസമില്ല എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

This post was last modified on July 13, 2019 7:56 am