X

കാലിഫോര്‍ണിയ തീ പിടിത്തം: മരണം 70 കവിഞ്ഞു, ആയിരത്തിലധികം പേരെ കാണാനില്ല

ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു. 71 പേരാണ് എട്ട് ദിവസത്തിനകം ഇതുവരെ മരിച്ചത്.

യുഎസിലെ കാലിഫോര്‍ണിയയിലുണ്ടായ വന്‍ തീ പിടിത്തത്തില്‍ ആയിരത്തിലധികം പേരെ കാണാനില്ല. ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു. 71 പേരാണ് എട്ട് ദിവസത്തിനകം ഇതുവരെ മരിച്ചത്. 1,42,000 ഏക്കര്‍ പ്രദേശം നശിച്ചു. അഭയാര്‍ത്ഥികളെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ പിടിത്തത്തില്‍ പാരഡൈസ് നഗരം പൂര്‍ണമായും കത്തിനശിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണ്. ദുരിതബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് മൂലം രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

This post was last modified on November 17, 2018 4:24 pm

Related Post
Leave a Comment