X

സി ബി എസ് സി പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: ഒന്നാം സ്ഥാനം പങ്കിട്ട് മലയാളിയും

ഭവന്‍സ് വിദ്യാലയ കൊച്ചിയിലെ ശ്രീലക്ഷി ജി എന്ന വിദ്യാര്‍ഥിനി അടക്കം നാലുപേര്‍ 99.8(499/500) ശതമാനം മാര്‍ക്ക് നേടി ആദ്യ നാലുസ്ഥാനങ്ങള്‍ സ്വന്തമാക്കി.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ഏജ്യൂക്കേഷന്‍ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 86.7 ആണ് ഇത്തവണത്തെ വിജയ ശതമാനം. 99.6 ശതമാന് പേര്‍ വിജയിച്ച തിരുവന്തപുരത്താണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അവസരം നേടിയത്. ചെന്നൈ (97.37), അജ്മീര്‍ (91.86) മേഖലകളാണ് തൊട്ടുപിറകില്‍.

ഭവന്‍സ് വിദ്യാലയ കൊച്ചിയിലെ ജി ശ്രീലക്ഷ്മി  എന്ന വിദ്യാര്‍ഥിനി അടക്കം നാലുപേര്‍ 99.8(499/500) ശതമാനം മാര്‍ക്ക് നേടി ആദ്യ സ്ഥാനം സ്വന്തമാക്കി. പ്രാഖര്‍ മിത്തല്‍ (ഡിപിഎസ് ഗു്ഡ്ഗാവ്), റിംസിം അഗര്‍വാള്‍ (ആര്‍ പി പബ്ലിക് എസസിഎച്ച് ബിജ്‌നോര്‍), നന്ദിനി ഗാര്‍ഗ് (സ്‌കോട്ടിഷ് ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ഷാമിലി) എന്നിവരാണ് മറ്റ് മുന്നുപേര്‍. 16,24,682 വിദ്യാര്‍ഥികളാണ് അഖിലേന്ത്യ തലത്തില്‍ ഇത്തവണ പരീക്ഷയ്ക്കിരുന്നത്.

വിജയിച്ച വിദ്യാര്‍ഥികളില്‍ 27,476 പേര്‍ 95 ശതമാനത്തിലധികം സ്‌കോറും, 131, 493 പേര്‍ 90 ശതമാനത്തിലധികം സ്‌കോര്‍ ചെയ്തതായും സിബിഎസ്‌സി അറിയിച്ചു.

This post was last modified on May 29, 2018 6:13 pm