സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം നേടി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്. 98.2 ശതമാനം വിജയമാണ് തിരുവനന്തപുരം മേഖല നേടിയത്. മേഖലയിലെ കേന്ദ്രീയവിദ്യാലയ സ്‌ക്കൂളുകൾ 98.54 ശതമാനം വിജയം സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു . ചെന്നൈ മേഖലയില്‍ 92.93 ശതമാനവും ഡല്‍ഹിയില്‍ 91.87 ശതമാനവുമാണ് വിജയം
അതേസമയം, 83.4 ശതമാനമാണ് രാജ്യത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്സാസിൽ ഇത്തവണത്തെ അകെ വിജയം. 499 മാർക്ക് നേടി ഹൻസിക ശുക്ലയും കരിഷ്മ അറോറയും ഒന്നാമതെത്തി. മൂന്നു പേർക്ക് രണ്ടാം റാങ്ക് ലഭിച്ചു. ഗൗരങ്കി ചൗള(റിഷികേഷ്), ഐശ്വര്യ(റായ് ബറേലി), ഭവ്യ ജിന്ദ്(ഹരിയാന) എന്നിവരാണ് 498 മാർക്കാണ് ഇവർ സ്വന്തമാക്കിയത്. പ്രത്യേക പരിഗണന വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ രാജ്യത്തു രണ്ടാം റാങ്ക് തൃപ്പുണിത്തറ ചോയ്സ് സ്കൂളിലെ നിമ്മി വേദ് സ്വന്തമാക്കി. 485 മാർക്കാണ് നിമ്മി വേദ് നേടിയത്.
18 വിദ്യാർഥികൾക്കാണ് ഇത്തവണ 497 മാർക്ക് ലഭിച്ചത്. അതിൽ 11 പേർ പെൺകുട്ടികളാണ്. 17693 പേർക്ക് 95 ശതമാനത്തിലധികവും 94299 പേർക്ക് 90 ശതമാനത്തിലധികവും മാർക്ക് ലഭിച്ചു. 28 ദിവസം കൊണ്ടാണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു .39 ശതമാനമാണ് വിജയശതമാനത്തിലെ വർധന. 2018ൽ 83.01 ശതമാനമായിരുന്ന വിജയ ശതമാനം ഇക്കുറി–83.40% പിന്നിട്ടു.
13 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. 88.31 ശതമാനം വിജയവുമായി ആണ്‍കുട്ടികള്‍ ഇത്തവണ മികവ് പുലര്‍ത്തി. പെണ്‍കുട്ടികളില്‍ 78.99 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കേന്ദ്രീയ വിദ്യാലയങ്ങളും ജവഹർ നവോദയയും മികച്ച ജയം ആവർത്തിച്ചപ്പോൾ സർക്കാർ സ്കൂളുകളുിൽ 87.17% ശതമാനമാണ് വിജയം. എയിഡഡ് സ്കൂളുകൾക്ക്–88.49% സ്വകാര്യ സ്കൂളുകൾ 82.59%. 95.43% ശതമാനമാണ് വിദേശ സെന്ററുകളിലെ ഇക്കുറിയിലെ വിജയശതമാനം.
ആദ്യമായാണ് പരീക്ഷ അവസാനിച്ച് 28 ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിച്ചെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഏപ്രിൽ നാലിനായിരുന്നു പരീക്ഷകള്‍ അവസാനിച്ചത്. മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് നേരത്തെ അറിയിപ്പുണ്ടായിരുന്നതെങ്കിലും ഇതു നേരത്തെയാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.
Leave a Comment