X

മഴക്കെടുതി; സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രം, കര്‍ണാടകയുടെ 10 കോടി സഹായം

ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച് ഡി കുമാരസ്വാമി അറിയിച്ചു.

കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സാഹയം വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാരും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്തായി മുഖ്യന്ത്രി പിണറായി അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് നന്ദി അറിയച്ചതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

അതിനിടെ, കേരളത്തിലെ സാഹചര്യങ്ങള്‍ നേരിടാന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വിളിച്ച് വിവരങ്ങള്‍ തിരക്കുകയും പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച് ഡി കുമാരസ്വാമി അറിയിച്ചു.  മഴക്കെടുതിയെ നേരിടാന്‍ കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

This post was last modified on August 10, 2018 8:53 am