മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്തുവെന്ന കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടീസ്. അന്തരിച്ച എന്‍.സി.പി. നേതാവ് ഉഴവൂര്‍ വിജയന്‍ കുടുംബത്തിനും മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ. കെ.കെ. രാമചന്ദ്രന്‍നായരുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍നിന്ന് ധനസഹായം അനുവദിച്ചതും അഴിമതിയാണെന്നും നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് പയസ് സി. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഫുള്‍ബെഞ്ചിന്റെതാണ് ഉത്തരവ്.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയതും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഉപലോകായുക്ത ജഡ്ജി എ കെ ബഷീർ തീരുമാത്തോട് വിയോജിച്ചു. ഡിവിഷൻ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് കേസ് ഫുൾബെഞ്ചിലേക്ക് മാറ്റിയത്. കേസ് ഫെബ്രുവരി 15 ന് വീണ്ടും പരിഗണിക്കും.
This post was last modified on January 14, 2019 9:39 pm
Leave a Comment