X

ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്: അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റായ അരുണ്‍കുമാറാണ് വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ച് നല്‍കിയത്

ചൂര്‍ണ്ണിക്കരയിൽ വ്യാജരേഖകള്‍ ചമച്ച് നിലം നികത്തിയ സംഭവത്തില്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഷൻ. ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റ് അരുണ്‍കുമാറിനെയാണ് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അരുണ്‍കുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരനായിരുന്നു അരുൺ കുമാർ. ലാന്‍ഡ് റവന്യു കമ്മീഷണറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

ലാന്‍ഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റായ അരുണ്‍കുമാറാണ് വ്യാജരേഖയില്‍ സീല്‍ പതിപ്പിച്ച് നല്‍കിയതെന്നായിരുന്നു കേസിലെ ഇടനിലക്കാരൻ എന്ന് കരുതുന്ന അബുവിന്റെ മൊഴി ഇതുപ്രകാരമാണ് നടപടി. തൃശ്ശൂര്‍ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണ്ണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. സംഭവത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് ഭൂമി തട്ടിപ്പില്‍ വ്യക്തമായതോടെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനാണ് തീരുമാനം.

സംഭവത്തിൽ ആലുവ സ്വദേശി അബുവിനെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു. അബുവിൽ നിന്നാണ് അരുണ്‍കുമാറിന്റെ പങ്കിനെക്കുറിച്ച് മൊഴി ലഭിച്ചത്. ഇതിനുപിന്നാലെയാണ് അരുണ്‍കുമാറിനെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് അന്വേഷണം സംഘം പിടികൂടിയത്. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും കേസ് എടുക്കാനുള്ള ശിപാര്‍ശയും അടങ്ങിയ ഫയല്‍ മറ്റന്നാള്‍ എറണാകുളം യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. കൂടുതല്‍ റവന്യു ഉദ്യോഗസ്ഥര്‍ ഭൂമി ഇടപാടില്‍ ഉള്‍പെട്ടിരിക്കാനുള്ള സാധ്യതയും വിജിലന്‍സ് തള്ളിക്കളയുന്നില്ല.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

This post was last modified on May 14, 2019 6:34 am

Related Post
Leave a Comment