X

എസ്എഫ്ഐക്കാർ തമ്മിലടിച്ചു, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി പ്രതിഷേധ മാര്‍ച്ചും നടത്തി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘർഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ഡിപാർട്ട് മെന്റുകൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

രണ്ട് ദിവസം മുൻപ് കോളജില്‍ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് ഇന്നും പ്രശ്നമുണ്ടായതെന്നാണ് വിവരം. കോളജിന്റെ ഉള്ളിലായിരുന്നു സംഘര്‍ഷം. എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നെന്നാണ് വിവരം. എന്നാൽ വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.


സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലവിലുണ്ടെങ്കിലും കോളജിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി പ്രതിഷേധ മാര്‍ച്ചും നടത്തി. ഇതിന് പിന്നാലെ റോഡ് ഉപരോധിച്ചു.  എസ്എഫ്ഐക്ക് മുൻതൂക്കമുള്ള കോളജാണ് യൂനിവേഴ്സിറ്റി കോളജ് ക്യാപസ്.

This post was last modified on July 13, 2019 9:11 am

Related Post
Leave a Comment