പ്രളയ ബാധിതര്‍ക്ക് അടിയന്തിര ദുരിതാശ്വാസ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ച 10000 രൂപ അനര്‍ഹമായി കൈപ്പറ്റിയത് 799 കുടുംബങ്ങളെന്ന് റിപ്പോര്‍ട്ട്. നാല് ജില്ലകളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തന്നെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 16 വരെ 6,71,077 കുടുംബങ്ങള്‍ക്കാണ് അടിയന്തിര സഹായം ലഭ്യമാക്കിയത്. ഇതില്‍ കോഴിക്കോട് 520 പാലക്കാട് 11, മലപ്പുറം 205, വയനാട് 63 എന്നിങ്ങനെ കുടുംബങ്ങള്‍ അനര്‍ഹമായി തുക കൈപ്പറ്റിയെന്നാണ് പ്രളയവുമായി ബന്ധപ്പെട്ട കേസില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിജസ്ഥിതി തിരിച്ചറിഞ്ഞ് ഈ തുക അടിയന്തിരമായി തിരിച്ചു പിടിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ഇതുവരെ അനുവദിച്ച 883.82 കോടി രൂപയില്‍ നിന്നും 560.48 കോടി വിവിധ ജില്ലാ കളക്ടര്‍മാര്‍ വിതരണം ചെയ്തു. ഈ മാസം 23 വരെയുള്ള കണക്കുകളാണ് കോടതിയില്‍ അറിയിച്ചത്.
അതിനിടെ, മുഖ്യമന്ത്രിയുടെ ദരിതശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് പരാതി ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കും. അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍വിജയന്റെ കുടുംബത്തിന് നല്‍കിയ സഹായം ഉള്‍പ്പെടെ മൂന്ന് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കുക. ഇത്തരത്തില്‍ പണം അനുവദിക്കുന്നത് ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് കേരളസര്‍വകലാശാല മുന്‍സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായരുടെ കുടുംബത്തിന് 9 ലക്ഷം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാവിഭാഗത്തിലുണ്ടായിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയത്. പൊതു ഫണ്ടുകള്‍ സ്വകാര്യസ്വത്തുകള്‍ പോലെ ഉപയോഗിക്കുന്നു എന്നതിനുള്ള പരസ്യമായ ഉദാഹരണമാണ് ഇതെന്നും ഇത്തനം നടപടിള്‍ ചട്ട ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
വിഷയം പരിഗണിച്ച ലോകായുക്ത രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുക അനുവദിക്കുന്നത് സ്വജനപക്ഷപാതമാണ് നടന്നതെന്ന് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് വിലയിരുത്തിയപ്പോള്‍ ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറിന്റെ അഭിപ്രായം. ഇതോടെയാണ് ഹര്‍ജി മുന്നംഗ ബഞ്ചിന് വിട്ടത്. ദുരിതാശ്വാസനിധി ബജറ്റിലൂടെ നിലവില്‍വന്നതാണെന്നും, ഇത് സര്‍ക്കാരിന് ആവശ്യ പ്രകാരം ഉപയോഗിക്കാന്‍ കഴിയുമെന്നമാണ് ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന്റെ വാദം.
Leave a Comment