അമേരിക്കയിലെ ചികില്‍സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ന്യൂയോര്‍ക്കിലെ മയോക്ലിനിക്കിലെ വിദഗ്ദ ചികില്‍സയ്ക്കായി ഈ മാസം 2 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലകള്‍ കൈമാറാതെയായിരുന്നു അദ്ദേഹത്തിന്റെ ചികില്‍സായ യാത്ര. എന്നാല്‍ മന്ത്രി സഭായോഗത്തിന്റെ അധ്യക്ഷ ചുമതല വ്യവസായ മന്ത്രി ഇ പി ജയരാജനെ ചുമതലപ്പെടുത്തിയിരുന്നു
അതിനിടെ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി കേരളം നേരിട്ട പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിനായി ഗ്ലോബല്‍ സാലറി ചാലഞ്ചിന്റെ ഭാഗമാവന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
This post was last modified on September 23, 2018 8:29 am
Leave a Comment