X

ശശികലയുടേത് ഭ്രാന്തൻ വർഗീയ പരാമർശങ്ങൾ; നിയമ നടപടി സ്വീകരിക്കുമെന്ന് കടകംപള്ളി

വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള  രാജു എബ്രഹാം എംഎല്‍എയുടെ  ചോദ്യത്തിനായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.

ഹിന്ദുക്കള്‍ ഗതിയില്ലാതെ അലയുമ്പോൾ ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ഹിന്ദു  എെക്യവേദി അധ്യക്ഷ കെപി ശശികലയുടെ വിദ്വേഷ പരാമർശത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ നിയമസഭയില്‍ നടന്ന ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി അറിയിച്ചത്.

ശശികലയുടെ വിവാദ പരാമർശം ഉൾപ്പെടുന്ന പ്രസംഗ വീഡിയോ ടേപ്പ് താൻ  മാധ്യമങ്ങളെ കാണിച്ചിരുന്നു.അത് ശശികലയ്ക്ക് ക്ഷീണമായെന്നും ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് തനിക്കെതിരെ കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ദേവസ്വം മന്ത്രി അവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും സഭയെ അറിയിക്കുകയായിരുന്നു.

ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ സർക്കാറിനെ അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള  രാജു എബ്രഹാം എംഎല്‍എയുടെ  ചോദ്യത്തിനായിരുന്നു ശശികലയ്‌ക്കെതിരെ നിയമ നടപടി സംബന്ധിച്ച്  ദേവസ്വം മന്ത്രി വ്യക്തമാക്കിയത്.

ഡിസംബര്‍ അവസാനം നാനൂറിലധികം സ്ത്രീകള്‍ മല കയറും; തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും

ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോൾ വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല: ശോഭ സുരേന്ദ്രനെ ട്രോളി എംബി രാജേഷ്

ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം

This post was last modified on December 6, 2018 12:48 pm