X

ബാലാത്സംഗക്കേസ്; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ പരാതി

ഗുരുതരമായ സ്ത്രീപീഡനം മറച്ചു വച്ച ആലഞ്ചേരിക്കെതിരെ കേസെടുക്കെണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന ആരോപണം മറച്ചുവച്ചെന്നാരോപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസില്‍ പരാതി. എറണാകുളം സ്വദേശി ജോണ്‍ ജേക്കബാണ് ആലഞ്ചേരിക്കെതിരെ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ ആരോപണം മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചു വച്ചുവച്ചെന്നാണ് പരാതിയിലെ പ്രധാന അരോപണം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആലഞ്ചേരി ശ്രമിച്ചു.  ഗുരുതരമായ സ്ത്രീപീഡനം മറച്ചു വച്ച ആലഞ്ചേരിക്കെതിരെ കേസെടുക്കെണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എറണാകുളത്ത് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ 2014 മെയ് അഞ്ചിന് കുറവിലങ്ങാട് നാടുകുന്നത്തെ സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ഗസ്റ്റ് ഹൗസില്‍ വച്ച് മാനഭംഗപ്പെടുത്തി എന്നായിരുന്നു കന്യാസ്ത്രീ പോലീസില്‍ നല്‍കിയ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭാ നേതൃത്വത്തിനും അവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയില്ലാതെ വന്നതോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

This post was last modified on July 1, 2018 4:14 pm