X

ഗോവയിലും അട്ടിമറി; 10 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടു

തങ്ങ‍ള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ സ്പീക്കറെ അറിയിക്കുയും കത്ത് കൈമാറുകയുമായിരുന്നു.

കർണാടകയ്ക്ക് പിന്നാലെ ഗോവയിലും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്. 10 പ്രതിപക്ഷ കോണ്‍ഗ്രസ് എംഎൽഎമാരാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടത്. തങ്ങ‍ള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും ബുധനാഴ്ച വൈകുന്നേരത്തോടെ സ്പീക്കറെ അറിയിക്കുയും കത്ത് കൈമാറുകയുമായിരുന്നു.

ഗോവയിൽ 15 എംഎല്‍എമാരുള്ള കോണ്ഡ‍ഗ്രസിലെ 10 പേരും പാർട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാവില്ലെന്നാണ് വിലയിരുത്തൽ. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത് വിമതകോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി മുന്നണിയുടെ ഭാഗമാവുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27 ആയി ഉയരും.

നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും.

 

This post was last modified on July 10, 2019 9:29 pm