X

രാജി വച്ച കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗിന് ഐഎംഎ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ്

കഴിഞ്ഞ മാസം റോഷന്‍ ബെയ്ഗിനെ അച്ചടക്കലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധമുയര്‍ത്തി രാജി വച്ച കര്‍ണാടക എംഎല്‍എ റോഷന്‍ ബെയ്ഗിന് തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സമന്‍സ്. ഐഎംഎ തട്ടിപ്പ് കേസിലാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. ഐഎംഎ ജുവല്‍സ് ഉടമ മന്‍സൂര്‍ ഖാനില്‍ നിന്ന് 400 കോടി രൂപ വാങ്ങി തിരിച്ചുനല്‍കിയില്ല എന്നാണ് കേസ്.

കഴിഞ്ഞ മാസം റോഷന്‍ ബെയ്ഗിനെ അച്ചടക്കലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘടനാകാര്യ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും അധിക്ഷേപ പരാമര്‍ശങ്ങളും റോഷന്‍ ബെയ്ഗ് നേരത്തെ നടത്തിയിരുന്നു. കെസി വേണുഗോപാലിനെ കോമാളി എന്ന് റോഷന്‍ ബെയ്ഗ് വിളിച്ചിരുന്നു. ഏഴ് തവണയായി എംഎല്‍എയാണ് റോഷന്‍ ബെയ്ഗ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എന്ന് റോഷന്‍ ബെയ്ഗ് ആരോപിച്ചിരുന്നു.