X

പി.എസ്.സി ലിസ്റ്റിൽ നിന്നും ആളെത്തിയില്ലെങ്കിൽ എം പാനലുകാരെ പരിഗണിക്കാം: ഹൈക്കോടതി

പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചവരുടെ നിയമന നടപടികൾ കെഎസ് ആർടിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.

മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസിക്ക് എംപാനലുകാരെ വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. എന്നാൽ ഇതിന് നിയമം അനുവദിക്കണമെന്നും കോടിതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയത് മൂലം ജോലി നഷ്ടപ്പെട്ട എംപാനലുകാരുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ജോലി നഷ്ടപ്പെട്ട 90 പേരാണ് കോടതിയെ സമീപിച്ചത്.

അതേസമയം, പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചവരുടെ നിയമന നടപടികൾ കെഎസ് ആർടിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാൽ നിയമിക്കേണ്ട 4051 പേരിൽ ഭുരിഭാഹവും ജോലിയിൽ പ്രവേശിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മറ്റ് ഉയർന്ന ജോലികളിൽ ഉള്ളവരും മറ്റ് പട്ടികകളിൽ നിയമനം കാത്തിരിക്കുന്നവരും ഏറെയുള്ളതിനാൽ പലരും നിയമനം നേടില്ലെന്നാണ് വിലയിരുത്തൽ.

2013ലെ പട്ടികയിലുളളവരില്‍ 700 പേര്‍ മാത്രമാണ് ഇപ്പോള്‍ സജീവമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഈ ഘട്ടത്തിലാണ് കെഎസ്ആര്‍ടിസിക്ക് ആശ്വാസം നല്‍കി ഹൈക്കോടതിയുടെ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്.

കെഎസ്ആര്‍ടിസി എംഡിയെ തിരുത്തി ഗതാഗതമന്ത്രി; പുതിയതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനൂകൂല്യങ്ങളും നല്‍കും

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

This post was last modified on December 20, 2018 1:48 pm