X

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും പാകിസ്താന്റെ അനുമതി

പാകിസ്താന്റെ നിലപാടിനോട് ഇതുവരെ പ്രതികരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല.

ചാരക്കേസില്‍ പ്രതിയായി പാകിസ്താൻ ജയിലിൽ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുമതി നൽകി പാക് അധികൃതർ. തിങ്കളാഴ്ചയാണ് കുടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നത‍െന്നു പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.

രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിനെ തുടർന്നും വിയന്ന ഉടമ്പടിയും പാകിസ്താൻ നിയമങ്ങളുമനുസരിച്ചാണ് തീരുമാനമെന്നും പാക് വിദേശ കാര്യമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. അതേസമയം, പാകിസ്താന്റെ നിലപാടിനോട് ഇതുവരെ പ്രതികരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല.

അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധിക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധികള്‍ക്ക് കുൽഭൂഷണെ സന്ദനശിക്കാൻ പാകിസ്താൻ അനുമതി നൽകുന്നത്. എന്നാൽ, ഇന്ത്യ പാക് ബന്ധത്തിൽ മുൻപില്ലാത്ത തരത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺസുലർ സന്ദർശനത്തിന്റെ സുരക്ഷ സംബന്ധിച്ച അശങ്കയായിരുന്നു ഇന്ത്യ പങ്കുവച്ചത്.

നയതന്ത്ര സഹായം നൽകാൻ പാകിസ്താ മുന്നോട്ടുവച്ച വ്യവസ്ഥകളും ഇന്ത്യ അംഗീകരിച്ചില്ല. കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, ഒരു പാക്ക് ഉദ്യോഗസ്ഥന്റെസാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നുമായിരുന്നു വ്യവസ്ഥകള്‍.