X

ശബരിമല നിലപാട് ശരിയായിരുന്നു, ബിജെപിക്കെതിരെ കോൺഗ്രസ് ശക്തിയാവുമെന്ന പ്രതീക്ഷ ഇടത് മുന്നണിക്ക് തിരിച്ചടിയായി: കോടിയേരി

ആദ്യഘട്ടത്തിൽ ശബരിമല വിഷയം കാര്യമായി ഉന്നയിക്കാൻ‌ മുന്നണിക്ക് കഴിഞ്ഞില്ല. ആരോപണങ്ങൾക്ക് മറുപടി നൽകുക മാത്രം ചെയ്തതത് തിരിച്ചടിയായി

ബിജെപിക്കെതിരെ രാജ്യത്ത് കോൺഗ്രസ് വലിയ ശക്തി ആവുമെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് സംസ്ഥാനത്ത് ഇടത് പക്ഷത്തിന്റെ തോല്‍വിക്ക് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് മുന്നണി വന്നശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ടിങ്ങ് ശതമാനമാണ് ഇത്തവണ ഉണ്ടായത്. 35 ശതമാനം മാത്രമാണിത്തവണ ലഭിച്ചത്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ട് ചോർ‌ച്ചയുണ്ടായി ഇക്കാര്യം ബൂത്ത് തലത്തിൽ ഉൾപ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് ശരിയായിരുന്നു. ആദ്യഘട്ടത്തിൽ ശബരിമല വിഷയം കാര്യമായി ഉന്നയിക്കാൻ‌ മുന്നണിക്ക് കഴിഞ്ഞില്ല. ആരോപണങ്ങൾക്ക് മറുപടി നൽകുക മാത്രം ചെയ്തതത് തിരിച്ചടിയായിയെന്നും സംസ്ഥാന സമിതി വിലയിരുത്തുന്നു. എന്നാൽ‌ വോട്ടിങ്ങ് ശതമാനത്തിലെ കുറവ് രേഖപ്പെടുത്തിയത് ഗുരുതമാണെന്നാണ് സിപിഎം സമിതിയുടെ നിലപാട്. ഇക്കാര്യം ബൂത്ത് തലത്തിൽ സുക്ഷമായി പരിശോധിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

നഷ്ടമായ പാര്‍ട്ടി വോട്ടുകളെയും തിരിച്ചുപിടിക്കാന്‍ പ്രായോഗിക സമീപനമുണ്ടാവണമെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. ആറ്റിങ്ങല്‍,പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലെ തോല്‍വിയെപ്പറ്റി അന്വേഷണം വേണമെന്ന് സംസ്ഥാനസമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു

അതിനിടെ, ദേശീയതലത്തില്‍ പ്രതിപക്ഷ അനൈക്യം പരാജയത്തിന് കാരണമായെന്നും എല്‍.ഡി.എഫിന് മതേതര വോട്ടുകള്‍ ഗണ്യമായി കുറഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഇടതുപാർട്ടികൾക്ക് തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണ്. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം

This post was last modified on June 2, 2019 7:40 am