X

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ? നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

സ്ഥലത്തു നിന്നും രണ്ട് പേര്‍ രക്ഷപ്പെട്ടത് കണ്ടെന്ന വിവരം പ്രകാശ് തമ്പിയെ അറിയിച്ചിരുന്നുവെന്നും സോബി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരണമടഞ്ഞ കാര്‍ അപകടമുണ്ടായ സ്ഥലത്തുനിന്നും രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടെന്നാണ് സോബി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ ഇടതുവശത്തേക്കും മറ്റൊരാള്‍ ബൈക്കിലും രക്ഷപ്പെടുന്നത് കണ്ടുവെന്നാണ് സോബി വെളിപ്പെടുത്തിയിരിക്കുന്നത്.

അന്ന് തന്നെ മാനേജര്‍ പ്രകാശ് തമ്പിയോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും പോലീസിനോട് പറയാമെന്നായിരുന്നു മറുപടി. എന്നാല്‍ പോലീസ് ഇതുവരെയും തന്നെ വിളിക്കുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്നും സോബി വ്യക്തമാക്കുന്നു. അപകടം നടന്ന് ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞാണ് സോബി അതുവഴി കടന്നുപോയത്. തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കാറിനുള്ളില്‍ ആരാണെന്ന് അറിയുമായിരുന്നില്ല. കഴക്കൂട്ടത്ത് എത്തിയപ്പോഴാണ് ബാലഭാസ്‌കറിനാണ് അപകടമുണ്ടായതെന്ന് അറിഞ്ഞത്.

പരിചയക്കാരനായ മധു ബാലകൃഷ്ണനില്‍ നിന്നും പ്രകാശ് ബാബുവിന്റെ നമ്പര്‍ സംഘടിപ്പിച്ചാണ് വിവരം പറഞ്ഞത്. എന്നാല്‍ നല്ലൊരു പ്രതികരണമല്ല ലഭിച്ചത്. ഇപ്പോള്‍ ബാലഭാസ്‌കറിന്റെ അച്ഛനെ വിളിച്ചാണ് സോബി കാര്യങ്ങള്‍ വിശദീകരിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവും സംശയത്തിന്റെ നിഴലിലായത്. ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്നു ഇയാള്‍. ഇതേത്തുടര്‍ന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിയെ കാണുകയും ചെയ്തു. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.

Read More: നിപ ബാധിച്ച ഇടമല്ല, തോല്‍പ്പിച്ച ഇടമെന്ന് പറയണം; പേരാമ്പ്രയും ചങ്ങരോത്തും മുന്നോട്ടു വയ്ക്കുന്ന ആരോഗ്യപാഠങ്ങള്‍ രാജ്യം കണ്ടു പഠിക്കണം

This post was last modified on June 8, 2019 10:00 pm

Related Post
Leave a Comment