X

സിപിഎം വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സൈബർ അധിക്ഷേപം, പാറശ്ശാലയിൽ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്

കുറ്റക്കാരായ പാർട്ടി പ്രവർത്തകർക്കെതിരെ നടപടി എടുക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാറശ്ശാല ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സിപിഎം വനിതാ നേതാവിനെതിരെ ചെങ്കൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പ്രചാരണം നടത്തിയ സംഭവം വിവാദമാവുന്നു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ആർ. സലൂജയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിന് പരാതിപ്പെട്ടത്.

സംഭവത്തിൽ ചെങ്കൽ പഞ്ചായത്ത് അംഗമായ പ്രശാന്ത് അലത്തറക്കൽ അടക്കം മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ പാറശ്ശാല പൊലീസ് കഴിഞ്ഞ ദിവസം കേസെടുക്കുകയും ചെയ്തു.  സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തലാണ് നടപടി.

ഇതിന് പിന്നാലെവിഷയത്തിൽ പാർട്ടി നേരിട്ട് ഇടപെടുന്നതെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കുറ്റക്കാരായ പാർട്ടി പ്രവർത്തകർക്കെതിരെ നടപടി എടുക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാറശ്ശാല ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ ചെങ്കൽ പഞ്ചായത്ത് അധ്യക്ഷൻ വെട്ടൂർ രാജനാണെന്ന് പരാതിക്കാരിയായ സലൂജയുടെ നിലപാട്. കേസെടുത്തിട്ടും, ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും തനിക്കെതിരെ വ്യക്തിഹത്യ തുടരുകയാണെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട്.

എന്നാൽ സലൂജയ്ക്കെതിരായ അധിക്ഷേപങ്ങളുടെ പേരിൽ പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥ പോലും ഉണ്ടായി. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നത്. എന്നാൽ കേസെടുത്തു എന്നെല്ലാതെ കൂടുതൽ നടപടികളിലേക്ക് പൊലീസ് ഇതുവരെ നീങ്ങിയിട്ടില്ലെന്നാണ് ആരോപണം. കേസെടുത്ത  പ്രശാന്ത് ഒഴികെയുള്ള മറ്റ് രണ്ടുപേർ കെഎആർടിസി ജീവനക്കാരാണ്.

മിഷേല്‍ ഷാജിയെ പിന്തുടര്‍ന്ന യുവാക്കളെ തേടി രണ്ട് വര്‍ഷത്തിന് ശേഷം പരസ്യം ചെയ്തതെന്തിന്? ഇവരുടെ മൊഴിയെടുത്തു എന്നാണ് പോലീസ് തന്നോട് പറഞ്ഞതെന്ന് പിതാവ്

 

This post was last modified on June 21, 2019 10:08 am