X

കേരളത്തിലെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമെന്ന് മന്ത്രി, വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും

ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്.

കാല വർഷം ശക്തമാവാത്ത സാഹചര്യത്തിൽ സംസ്ഥാനം വരള്‍ച്ചിയിലേക്ക് നീങ്ങുന്നെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഡാമുകളിൽ ഉൾപ്പെടെ പരിമിതമായ ജല ശേഖരം മാത്രമാണ് ബാക്കിയുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. ജലസംഭരണികളിൽ മതിയായ വെള്ളമില്ലെന്ന് സംസ്ഥാന ജന വിഭവ വകുപ്പ് മന്ത്രിയും, വൈദ്യുത മന്ത്രിയും വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ഡാമുകളിൽ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ നിലവിലുള്ളു. ഒന്നര ആഴ്ചത്തെ ആവശ്യത്തിനെ തികയുകയുള്ളു എന്നും ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സാധാരണ ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്. മഴ പെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ജലനിയന്ത്രണം അടക്കമുള്ള നടപടികൾ ആവശ്യമായി വരുമെന്നും മന്ത്രി പറയുന്ന.

അതേസമയം, നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യൂത വകുപ്പ് മന്ത്രി എംഎം മണി പ്രതികരിച്ചു. സംഭരണികളിൽ ജലക്ഷാമമെന്നത് യാഥാർത്ഥ്യമാണ്. മഴ പെയ്തില്ലെങ്കിൽ സ്ഥിതി ഗതികള്‍ കൂടുതൽ രൂക്ഷമാവും. കൂടംകുളം ആണവ നിലയം പൂർണ്ണസജ്ജമായിരുന്നെങ്കില്‍ ഇത്ര പ്രതിസന്ധി നേരിടില്ലായിരുന്നെന്നും എം എം മണി മാധ്യമങ്ങളോട് പ്രതികരിച്ചു.

വേനൽ മഴ കുറഞ്ഞതിനു പിന്നാലെ കാലവർഷവും കുറഞ്ഞത് സംസ്ഥാനത്തിന് തിരിച്ചടിയായി. വയനാട്ടിലാണ് മഴ ഏറ്റവുമധികം കുറഞ്ഞത്. 55 ശതമാനത്തിന്റെ കുറവാണ് വയനാട് ജില്ലയിൽ മാത്രമുണ്ടായത്. ഇടുക്കിയിൽ 48 ശതമാനവും കാസർഗോഡ് 44 ശതമാനവും മഴ കുറഞ്ഞു. തൃശൂരിൽ 40ഉം പത്തനംതിട്ടയിലും മലപ്പുറത്തും 38 ശതമാനവുമാണ് മഴക്കുറവ്. കഴിഞ്ഞ വർഷം ജൂൺ മുപ്പതുമായി താരതമ്യം ചെയ്യുമ്പോൾ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളിൽ ഉള്ളത്. മഴ വൈകിയാൽ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തിൽ നിയന്ത്രണമുണ്ടാകും. ജൂൺ 8ന് കേരളത്തിൽ കാലവ‍ർഷം എത്തിയെങ്കിലും വായു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ മഴയുടെ ശക്തി കുറയുകയായിരുന്നു.

 

ചരിത്രത്തിലേക്ക് എയ്‌സ് ഉതിര്‍ത്ത് വീനസ് വില്യംസിനെ തോല്‍പ്പിച്ച കോറി ‘കൊക്കോ’ ഗഫ് എന്ന 15കാരി പറയുന്നു; വിബിംള്‍ഡണ്‍ കിരീടമാണ് ലക്ഷ്യം

This post was last modified on July 2, 2019 1:20 pm