X

ജോലിക്കിടെ തോണിമറിഞ്ഞു; കെഎസ്ഇബി എഞ്ചിനീയര്‍ മുങ്ങിമരിച്ചു

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 21 ആയി.

തൃശ്ശൂരിൽ കെഎസ്ഇബി  അസി. എഞ്ചിനീയര്‍ മുങ്ങിമരിച്ചു. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്താണ് അപകടം. കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന് അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 21 ആയി.

അതിനിടെ, കനത്ത മഴ വടക്കൻ കേരളത്തിൽ ദുരന്തം വിതച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാര്‍ വിവിധ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നുമാണ് ഫണ്ട് അനുവദിച്ചത്.

22.5 കോടി രൂപയാണ് പത്ത് ജില്ലകള്‍ക്കായി അനുവദിച്ചതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും.

Live: ദുരിത ബാധിത ജില്ലകൾക്ക് അടിയന്തിര ധനസഹായം, ദുരന്ത പ്രതികരണ ഫണ്ടില്‍ 22.5 കോടി രൂപ അനുവദിച്ചു

 

This post was last modified on August 14, 2019 2:36 pm