X

40കാരി ട്രാക്കിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു, ഡല്‍ഹി മെട്രോ സര്‍വീസ് തടസപ്പെട്ടു

ഇന്ന് രാവിലെയാണ് സംഭവം. ഇന്ദ്രപ്രസ്ഥയ്ക്കും കീര്‍ത്തി നഗറിനും ഇടയ്ക്ക് സര്‍വീസ് തടസപ്പെട്ടു.

ഡല്‍ഹി ജണ്ടേവാലയില്‍ 40 വയസ് പ്രായമുള്ള സ്ത്രീ ട്രാക്കിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മെട്രോയുടെ ബ്ലൂ ലേനില്‍ സര്‍വീസ് തടസപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. മരിച്ച സ്ത്രീയുടെ മൃതദേഹം ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

ഇന്ദ്രപ്രസ്ഥയ്ക്കും കീര്‍ത്തി നഗറിനും ഇടയ്ക്ക് സര്‍വീസ് തടസപ്പെട്ടു. അതേസമയം മറ്റ് ലൈനുകളിലെല്ലാം സര്‍വീസ് സാധാരണനിലയില്‍ നടന്നു. റെഡ്, യെല്ലോ, ബ്ലൂ, ഗ്രീന്‍, വൈലറ്റ് എന്നിങ്ങനെ അഞ്ച് ലൈനുകളാണ് വിവിധ ഭാഗങ്ങളിലേയ്ക്കായി ഡല്‍ഹി മെട്രോയിലുള്ളത്.

This post was last modified on September 2, 2019 11:56 am