X

മദ്യലഹരിയില്‍ യുവാവിന്റെ ‘ഹാപ്പി ദീപാവലി’; തീയിട്ടത് 18 വാഹനങ്ങൾക്ക് (വീഡിയോ)

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡല്‍ഹിയില്‍ മദ്യലഹരിയില്‍ യുവാവ് തീവച്ച് നശിപ്പിച്ചത് 18 വാഹനങ്ങള്‍. സൗത്ത് ഡല്‍ഹിയിലെ മദന്‍ഗിറിലാണ് സംഭവം. 14 ഇരുചക്ര വാഹനങ്ങള്‍ക്കും 4 കാറുകളുമാണ് യുവാവ് തീവയ്ച്ച് നശിപ്പിച്ചത്. ഇരുചക്രവാഹനങ്ങളുടെ ഇന്ധന ടാങ്ക് തുറന്ന് തീവയ്ക്കുയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഉണ്ടായ സംഭവത്തിന്റെ ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഗിനിക്കിരയാക്കപ്പെട്ട എട്ട് ബൈക്കുകളും രണ്ട് കാറുകുളും പുര്‍ണമായും ആറ് ബൈക്കുകളും രണ്ട് കാറുകളും ഭാഗിമായും നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

This post was last modified on November 7, 2018 9:15 am