കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ നിഷേധിച്ച രോഗി മരിച്ചതായി പരാതി. എച്ച്1 എൻ1 രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിൽസ നേടിയ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് 62) ആണ് മരിച്ചത്. അതേസമയം, മെഡിക്കൽ കോളജിൽ നിന്നും സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും ഇവരും ചികിൽസ നൽകാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. കാരിത്താസ്, മാതാ ആശുപത്രികൾക്കെതിരെയാണ് ആരോപണം. ചികിൽസ ലഭിക്കാതിരുന്നതോടെ രണ്ട് മണിക്കൂറോളം രോഗി ആംബുലൻസിൽ കഴിയേണ്ടി വന്നതായും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, ആംബുലൻസിൽ എത്തിച്ച രോഗിയെ വെന്റിലേറ്റർ ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നെന്ന് മരിച്ച ജേക്കബ് തോമസിന്റെ മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മതിയായ സമയത്ത് ചികിൽസ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. ആംബുലൻസിൽ എത്തുന്ന രോഗി ഒരിക്കലും സ്റ്റേബിൾ ആയിരിക്കില്ല. എന്നാൽ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ ചികിൽസ നിഷേധിച്ച ആശുപത്രികളുടെ നടപടികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, വെന്റിലേറ്റർ ഒഴിവില്ലെന്ന് അറിയിച്ചതോടെ രോഗിയുമായി ആംബുലൻസ് മടങ്ങിപ്പോവുകയായിരുന്നെന്നാണ് മെഡിക്കൽ കോളജ് അദികൃതര്‍ നൽകുന്ന വിശദീകരണം. ഡോക്ടർ പരിശോധിക്കാൻ ആംബുലൻസിൽ എത്തിയപ്പോഴേക്കും അവർ മടങ്ങുകയായിരുന്നെന്നും ആർഎംഒ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാൻസറില്ലാത്ത രോഗിക്ക് കീമോ നൽകിയ സംഭവം വിവാദമായിതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളജിനെതിരെ വീണ്ടും ഗുരുതരമായ ക്രിത്യവിലോപത്തിന് ആരോപണ വിധേയമാവുന്നത്. സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നേരത്തെ യുവതിക്ക് കീമോ നൽകിയത്.
This post was last modified on June 5, 2019 6:07 pm
Leave a Comment