X

590 കിലോ കഞ്ചാവ് കിട്ടിയിട്ടുണ്ട്, നഷ്ടപ്പെട്ടവർ ബന്ധപ്പെട്ടുക; തങ്ങളുടെ കയ്യിൽ സുരക്ഷിതമെന്ന് അസം പോലീസ്

എന്തെങ്കിലും നഷ്ടപ്പെട്ടാൽ പരസ്യം നൽകുക പതിവാണ്. മിക്കപ്പോഴും നഷ്ടപ്പെട്ട’വരാണ് പരസ്യം നൽകാറ്, എന്നാൽ സാധനങ്ങൾ കിട്ടുന്നവരും ഇത്തരത്തിൽ വിവരമറിയിക്കാറുണ്ട്. ഇത്തരത്തിൽ അസം പോലീസ് കുറിച്ച ട്വീറ്റ് ശ്രദ്ധേയമാവുകയാണ്. അസം പോലീസും മുംബൈ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ ലഭിച്ച കഞ്ചാവിന്റെ ഉടമസ്ഥരെ തേടുകയാണ് അധികൃതർ.

ചങ്കോളിയ ചെക്ക് പോസ്റ്റിൽ അർക്കെങ്കിലും വലിയ അളവിൽ (590 കിലോ) കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ ഭയപ്പെടേണ്ട, ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഡുബ്രി പോലീസുമായി ബന്ധപ്പെടുക. അവർ നിങ്ങളെ തീർച്ചയായും സഹായിക്കും. എന്നാണ് ട്വീറ്റ്.

ഇതിനൊപ്പം ഒരു സ്മൈലിയും നൽകുന്നുണ്ട് അസം പോലീസ്. മികച്ച പ്രവർത്തനമാണ് ഡുബ്രി പോലീസിന് കാഴ്ചവച്ചതെന്നുും ട്വീറ്റ് പറയുന്നു അസം പോലീസിന്റെ ഒദ്യോഗിക പേജിലാണ് ട്വീറ്റ് ഉള്ളത്. കഞ്ചാവടങ്ങിയ കെട്ടുകളുടെ ഫോട്ടോയും ട്വീറ്റിലുണ്ട്. 50 വലിയ കെട്ടുകളും ഒരു സ്യൂട്ട് കെയ്സുമാണ് ഫോട്ടോയിലുള്ളത്.

 

Related Post
Leave a Comment