ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന വിശേഷിപ്പിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. സംഭവത്തിൽ വിശദീരണം നൽകണമെന്ന് ആവശ്യുപ്പെട്ട് നോട്ടീസും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. റാംപൂരിൽ ഈ മാസം ആദ്യം സംഘടിപ്പിച്ച റാലിയിലായിരുന്നു മുഖ്താർ അബ്ബാസ് നഖ്വിയുടെ മോദി സേന പരാമര്‍ശം. സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം പരാമർശങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
അതിർത്തി കടന്ന പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ ആക്രമിച്ചിരിക്കുന്നു. ഇത് ഒരു ചെറിയ കാര്യമല്ല. എന്നാൽ ‘മോദിയുടെ സേന’ നടത്തിയ മികച്ച നീക്കത്തിന് തെളിവ് തേടുകയാണ് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, എസ്.പി, ബിഎസ്.പി പാർട്ടികൾ. എന്നായിരുന്നു നഖ്വിയുടെ പരാമർശം.
ൃനഖ്വിവിയുടെ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനനാഥിന്റെ മോദി സേന പരാമർശത്തിന് പിറകെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. യോഗിയുടെ വിവാദ, വിദ്വേഷ പരാമർശങ്ങളിൽ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും 72 മണിക്കൂർ എർപ്പെടുത്തിയ വിലക്ക് 48 മണിക്കൂർ പിന്നിടുമ്പോഴാണ് നഖ്വിക്കെതിരായ താക്കീത്.
This post was last modified on April 18, 2019 6:48 pm
Leave a Comment