X

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ (എഫ്എസിടി) 481.79 ഏക്കര്‍ ഭൂമി കേന്ദ്രം കേരളത്തിന് വിറ്റു

കമ്പനിയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും കൂടുതല്‍ പ്രോജക്ടുകളിലേയ്ക്ക് പോകുന്നതിനുമായാണ് ഭൂമി വില്‍പ്പന എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ (എഫ്എസിടി) 481.79 ഏക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിന് വിറ്റു. ഏക്കറിന് ഒരു കോടി രൂപയെന്ന നിരക്കില്‍ 150 ഏക്കര്‍ ഭൂമിയും ഏക്കറിന് 2.47 കോടി രൂപ നിരക്കില്‍ ബാക്കിയുള്ള 331 ഏക്കര്‍ ഭൂമിയും കൈമാറാനാണ് തീരുമാനം. കമ്പനിയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും കൂടുതല്‍ പ്രോജക്ടുകളിലേയ്ക്ക് പോകുന്നതിനുമായാണ് ഭൂമി വില്‍പ്പന എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ബാങ്കുകളില്‍ നിന്ന് കടം വാങ്ങുന്നത് കുറയ്ക്കാനും കീടനാശിനി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അസംസ്‌കൃത വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ വില്‍പ്പന സഹായകമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

This post was last modified on July 24, 2019 7:35 pm