X

ഒഡീഷയെ വിറപ്പിച്ച് ഫോനി; ദൃശ്യങ്ങൾ/ വീഡിയോ

1999നുശേഷം ഒഡിഷ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഒഡീഷ നേരിടുന്നത്.

വൻ നാശം വിതച്ച് ഒഡിഷയെ വിറപ്പിച്ച് ഫോനി ചുഴലിക്കാറ്റിൽ ഭുവനേശ്വറിലെ എയിംസിന്റെ യുജി ഹോസ്റ്റലിന്റെ മേൽക്കൂര പറന്നുപോയി. ചുഴലിക്കാറ്റിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ് വിഡിയോ. എയിംസ് ആശുപത്രിക്കു ചുറ്റുപാടും കനത്ത കാറ്റും മരങ്ങൾ ഒടിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു. അതേസമയം, രോഗികളും ആശുപത്രി ജീവനക്കാരും വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

1999നുശേഷം ഒഡിഷ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഒഡീഷ നേരിടുന്നത്. അതിനിടെ ഭുവനേശ്വറിനും കട്ടക്കിനുമിടയില്‍ എത്തിയ ചുഴലിക്കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറില്‍ 185 കിലോമീറ്ററിൽനിന്ന് 130 കീ.മി. ആയി കുറഞ്ഞിരുന്നു. കാറ്റിനെ നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ജാഗ്രത തുടരുകയാണ്.

This post was last modified on May 4, 2019 6:10 am

Related Post
Leave a Comment