X

ദുരിതാശ്വാസ ക്യാംപിലെ പണപ്പിരിവ്; ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ സിപിഎം സസ്പെൻഡ് ചെയ്തു

ആലപ്പുഴ, ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന വാർത്ത വിവാദമായതിന് പിന്നാലെ ലോക്കൽ കമ്മിറ്റി അംഗത്തിനെകതിരെ നടപടിയുമായി സിപിഎം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതരിരെയാണ് അച്ചടക്ക നടപടി. ഓമനക്കുട്ടനെ പാർട്ടിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തതായ പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടി വാടക എന്ന പേരിലായിരുന്നു ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യവക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഇതിനും ക്യാമ്പിലുള്ളവരില്‍ നിന്ന് പണം ഓമനക്കുട്ടന്‍ പിരിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയായിരന്നു നടപടി.

എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് പണപ്പിരിവ് നടത്തുന്നതെന്നാണ് ഓമനക്കുട്ടന്‍ സംഭവത്തിന് നൽകിയ വിശദീകരണം. ഇക്കാര്യത്തില്‍ ക്യാമ്പിലുള്ളവര്‍ക്ക് എതിര്‍പ്പില്ലാ എന്നും പറയുന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. വില്ലേജ് അധികൃതര്‍ സാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കാത്തതിനെതുടര്‍ന്ന് പണപ്പിരിവ് നടത്തി ക്യാമ്പിലേക്ക് എത്തിക്കുന്നതും ഗ്യാസ് അടക്കമുള്ള സാധനങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നതിനാണ് പണപ്പിരിവ് നടത്തുന്നതെന്നും ഓമനക്കൂട്ടൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, ക്യാംപിന്റെ നടത്തിപ്പിന് ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും വില്ലേജ് കൃത്യമായി ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നുമായിരുന്നു വിഷയത്തിൽ ചേര്‍ത്തല തഹസില്‍ദാര്‍ വിഷത്തിന് നൽകുന്ന പ്രതികരണം. ഓമനക്കുട്ടനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും ഇതിനായി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കുമെന്നും തഹസില്‍ദാര്‍ വാർകളോട് പ്രതികരിച്ചിരുന്നു.

Also Read- കറന്റ് ചാര്‍ജ്, ഓട്ടോക്കൂലിയുമൊക്കെ നമ്മള്‍ തന്നെ കൊടുക്കണം; ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ പണപ്പിരിവ്

Related Post
Leave a Comment