X

250 കോടി ബഡ്ജറ്റിൽ ചിരഞ്ജീവിയുടെ ബ്രഹ്മാണ്ഡചിത്രം; ‘സൈറാ നരസിംഹ റെഡ്ഡി’ മേക്കിങ് വീഡിയോ കാണാം

ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം.

മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സൈറാ നരസിംഹ റെഡ്ഡിയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷൻ, ഹുമ ഖുറേഷി എന്നിവരാണ് പ്രധാനതാരങ്ങള്‍. കോയിന്‍ഡെല്ലാ പ്രാഡക്‌ഷന്‍സിന്റെ കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്‌. 250 കോടിയാണ് മുതൽ മുടക്ക്. അമിത് ത്രിവേദി സംഗീത സംവിധാനം. ആർ രത്നവേലു ഛായാഗ്രഹണം.

Related Post
Leave a Comment