X

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

മലപ്പുറം പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തം. നഗരത്തിലെ മൗലാന ആശുപത്രിയിലാണ് തീപ്പിടിത്തം ഉണ്ടായത്. ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ ആർക്കം പരിക്കുൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തൂടർന്ന് ആശുപത്രിയിലെ രോഗികളെ ഒഴിപ്പിക്കുന്നു. തീപ്പിടിത്തം നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.

This post was last modified on February 22, 2019 11:50 am

Related Post
Leave a Comment