കാലിക്കറ്റ് സർവകലാശാലാ കാമ്പസിനകത്ത് ഞായറാഴ്ച രാവിലെ ഉണ്ടായ തീപ്പിടിത്തത്തിൽ പെരുമ്പാമ്പും കിളികളും ചെറുജീവികളും ചത്തു. രാവിലെ 11 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരേക്കറോളം വരുന്ന പുൽക്കാടുകളിൽ തീ പടർന്നുപിടിക്കുകയായിരുന്നു. കാമ്പസിൽ സി സോൺ കലോത്സവം നടക്കുന്നതിനിടെയായിരുന്നു സംഭവം. കലോത്സവ വേദിയായ ഓപ്പൺ എയർ തിയേറ്ററിന് പിറകുവശത്തായിരുന്നു തീപ്പിടിത്തം.
പോലീസും സുരക്ഷാ ജീവനക്കാരും സിൻഡിക്കേറ്റംഗളും കലോത്സവ വൊളന്റിയർമാരും ഉൾപ്പെടെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോഴിക്കോടുനിന്നും അഗ്നിരക്ഷാസംഘം എത്തുമ്പോഴേക്കും പുൽക്കാടുകളും മറ്റും ഏറെക്കുറെ കത്തി നശിച്ചിരുന്നു. പച്ചമരങ്ങൾക്കുപോലും തീ പിടിച്ചതായാണ് റിപ്പോർട്ട്. മരത്തിലുണ്ടായിരുന്ന കിളിക്കൂട് ഉള്‍പ്പെടെ തീയിൽ താഴെ വീണു. കുറ്റിക്കാട്ടിൽനിന്ന് പാതി വെന്തനിലയിൽ പെരുമ്പാമ്പിനെയും പിന്നീട് കണ്ടെത്തി. പാമ്പ് പിന്നീട് ചത്തു.
Also Read- കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയത് 24 വര്‍ഷം; ജനമധ്യത്തില്‍ ജീവിതം, കുടുംബം; പിടിയിലായതും യാദൃശ്ചികം
This post was last modified on March 4, 2019 8:55 am
Leave a Comment