ഇന്ത്യക്കെതിരെ എഫ് 16 യുദ്ധവിമാനങ്ങൾ തങ്ങളുപയോഗിച്ചില്ലെന്ന് പാകിസ്താൻ. ഭീകരവാദത്തിനെതിരായ ദൗത്യങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിലാണ് യുഎസ് ഈ വിമാനങ്ങൾ പാകിസ്താന് നൽകിയത്. ഇവയാണ് പുൽവാമ ഭീകരാക്രമണത്തിനു ശേഷമുണ്ടായ സംഘർഷങ്ങളിൽ പാകിസ്താൻ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്.
എഫ് 16 വിമാനങ്ങൾ തങ്ങളുപയോഗിച്ചില്ലെന്ന് പാകിസ്താൻ പറയുന്നുണ്ടെങ്കിലും വേറെ ഏത് വിമാനമാണ് ദൗത്യത്തിൽ പങ്കെടുത്തതെന്ന് അവര്‍ വിശദീകരിക്കുന്നില്ല. ചൈനയിൽ നിന്നും വാങ്ങിയ ജെഎഫ് 17 വിമാനങ്ങളും ദൗത്യത്തിലുണ്ടായിരുന്നെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയുടെ പക്കലുള്ള, വിമാനത്തിന്റെ ഘടകഭാഗമടക്കമുള്ള തെളിവുകൾ സ്ഥിരീകരിക്കുന്നത് എഫ് 16 വിമാനങ്ങൾ ദൗത്യത്തിൽ ഉണ്ടായിരുന്നെന്നാണ്.
തങ്ങൾ ഈ പ്രശ്നം പരിശോധിച്ചു വരികയാണെന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി പറഞ്ഞു. യുദ്ധവിമാനങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ വളരെ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് എംബസിയുടെ വക്താവ് പറഞ്ഞു.
Leave a Comment