X

കരുതിക്കൂട്ടിയുള്ള കുപ്രചരണം; നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

സാങ്കേതിക വിദഗ്ധരുടെ വിദഗ്ധ സമിതി ഓരോ ഘട്ടത്തിലും വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും സുരക്ഷയും പരിശോധിക്കുന്നുണ്ട്.

2014 മുതൽ വിവിധ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ദുരപയോഗെ ചെയ്യപ്പെട്ടിട്ടുണ്ടെന്ന അമേരിക്കൻ ഹാക്കറുടെ അവകാശവാദം തള്ളി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ലണ്ടനിലെ സംഭവം കരുതിക്കൂട്ടിയുള്ള കുപ്രചരണമാണെന്ന് ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം.

മെഷീനുകൾ സുരക്ഷിതമാണെന്ന് വാദം ആവർത്തിക്കാനും കമ്മീഷൻ തയ്യാറായി. സാങ്കേതിക വിദഗ്ധരുടെ വിദഗ്ധ സമിതി ഓരോ ഘട്ടത്തിലും വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും സുരക്ഷയും പരിശോധിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടതുമാണ്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നീ കമ്പനികളാണ് ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിക്കുത്. വിശ്വാസത്തിൽ സംശയം ഇല്ലെന്നും വ്യക്തമാക്കിയ കമ്മീഷൻ ഈ വിവാദത്തിൽ കക്ഷിയാകാനില്ലെന്നും തെരഞ്ഞെടുപ്പ് വ്യക്തമാക്കി.

സംഭവത്തിൽ അവകാശവാദത്തിന് എതിരായി എന്ത് നിയമ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കുമെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ലണ്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമേരിക്കൻ ഹാക്കർ സയിദ് ഷൂജ ഇന്ത്യൻ വോട്ടിംഗ് മെഷീനുകൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടത്.

This post was last modified on January 21, 2019 10:04 pm