X

മോദി വിമര്‍ശകന്‍ സഞ്ജീവ് ഭട്ട് ഐപിഎസ് കസ്റ്റഡിയില്‍

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ നരേന്ദ്രമോദി സര്‍ക്കാറിന് പങ്കുണ്ടെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ വ്യക്തിയായിരുന്നു സഞ്ജീവ് ഭട്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം വിമര്‍ശിച്ച് രംഗത്തെത്തുന്ന വിവാദ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍. പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് ഗുജറാത്ത് സിഐഡി വിഭാഗത്തിന്റെ നടപടി. ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബനസ്‌കന്ദയില്‍ ഡിസിപി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്ന 1998 ലെ കേസിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടി. ഭട്ടിനുപുറമെ രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരെയും സി ഐഡി കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ നരേന്ദ്രമോദി സര്‍ക്കാറിന് പങ്കുണ്ടെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ വ്യക്തികൂടിയായിരുന്നു സഞ്ജീവ് ഭട്ട്. 2002 ലായിരുന്നു സഞ്ജീവ് ഭട്ട് സത്യവാങ്ങ് മുലം സമര്‍പ്പിച്ചത്. ഇദ്ദേഹത്തെ പിന്നീട് 2015ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്നും പുറത്താക്കുകയായിരുന്നു.

This post was last modified on September 5, 2018 12:48 pm