തന്റെ എഴുപത്തെട്ടാം വയസ്സില്‍ സംസ്ഥാന സര്‍ക്കാറിനോട് പൊരുതി ജയിച്ചിരിക്കുകയാണ് കന്യാകുമാരി തൃപ്പരപ്പ് സ്വദേശി കൊച്ചുമഠത്തില്‍ ജി ശങ്കരനാരായണ പിള്ള. ആദ്യ പെന്‍ഷന്‍ 1120 രൂപയില്‍ നിന്നും ഇപ്പോളത് 19289 രൂപയാക്കിയുയര്‍ത്തി. കുടിശ്ശികയായി കിട്ടാനുണ്ടായിരുന്ന 15 ലക്ഷം രൂപയും നേടിയെടുത്തു. ആരോഗ്യവകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി 1996 ഫെബ്രുവരിയില്‍ വിരമിച്ച പിള്ളയ്ക്ക് 15,32,705 രൂപയാണ് കുടിശ്ശികയായി സംസ്ഥാന സര്‍ക്കാറിനു നല്‍കേണ്ടി വന്നത്.
വിരമിച്ച് 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിള്ളയ്ക്ക് ഈ വിജയം. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലില്‍ അഡ്വ. വഴുതക്കാട് നരേന്ദ്രന്‍ മുഖേന ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റിനു മുന്‍പ് മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി നോക്കിയിരുന്ന 23 വര്‍ഷത്തെ സര്‍വ്വീസു കൂടി പെന്‍ഷനു പരിഗണിച്ചില്ലെന്നതായിരുന്നു ഈ നിയമപ്പോരാട്ടത്തിനു കാരണമായത്.
ഏറെക്കാലം ഈ കേസ് ഹൈക്കോടതിയിലായിരുന്നു നടന്നിരുന്നത്. പിന്നീടത് തിരുവനന്തപുരം ട്രിബ്യൂണലിലേക്ക് മാറുകയായിരുന്നു.
Leave a Comment